കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ച സംഭവം; റിസോർട്ട് ഉടമകൾ അറസ്റ്റിൽ

അറസ്റ്റ് മുൻകൂട്ടി കണ്ട ഇവര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ച സംഭവം; റിസോർട്ട് ഉടമകൾ അറസ്റ്റിൽ

മേപ്പാടി: വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോർട്ടില്‍ ടെൻ്റിൽ താമസിച്ചിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ റിസോർട്ടിൻ്റെ ഉടമയും മാനേജറും അറസ്റ്റിൽ. റിസോർട്ട് ഉടമ റിയാസ്, മാനജേറായ സുനീർ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരുടേയും അറസ്റ്റ് ഉച്ചയോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്.

പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ റിസോർട്ട് പ്രവർത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ വിനോദ സഞ്ചാരികളെ പാർപ്പിച്ചതിനുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഇവയെല്ലാം.

അറസ്റ്റ് മുൻകൂട്ടി കണ്ട റിസോർട്ട് ഉടമകൾ ജാമ്യം തേടി നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൻ്റെ നടപടികൾ പൂർത്തിയാവും മുൻപാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com