രേഷ്മ മറിയം അരുവാപ്പുലത്തെ നയിക്കും; സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തലേന്ന് ആണ് രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്.
രേഷ്മ മറിയം അരുവാപ്പുലത്തെ നയിക്കും; സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട: ഇരുപത്തിയൊന്നുകാരി രേഷ്മ മറിയം റോയി ഇനി പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ. രേഷ്മയെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ സിപിഎം തീരുമാനിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തലേന്ന് ആണ് രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്. അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രേഷ്മ മത്സരിച്ചത്. നിലവില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com