സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും വിജയിച്ചു

പത്തനംതിട്ട അരുവാപ്പലം പഞ്ചായത്തിലെ 11-ാം വാര്‍ഡായ ഊട്ടുപാറയില്‍നിന്നാണ് രേഷ്മ വിജയിച്ചത്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും വിജയിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്ന രേഷ്മ മറിയം വിജയിച്ചു.

പത്തനംതിട്ട അരുവാപ്പലം പഞ്ചായത്തിലെ 11-ാം വാര്‍ഡായ ഊട്ടുപാറയില്‍നിന്നാണ് രേഷ്മ വിജയിച്ചത്. .

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ രേഷ്മ മറിയം റോയിക്ക് 450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാര്‍ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് രേഷ്മ മറിയം റോയ് പിടിച്ചെടുത്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com