സംസ്ഥാനത്ത് രണ്ടു ബൂത്തുകളില്‍ നാളെ റീപോളിംഗ് നടത്തും

വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനാലാണ് രണ്ടിടത്തും റീപോളിംഗ് നടത്തുന്നത്
സംസ്ഥാനത്ത് രണ്ടു ബൂത്തുകളില്‍ നാളെ റീപോളിംഗ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ബൂത്തുകളില്‍ നാളെ റീപോളിംഗ് നടത്തും. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനാലാണ് രണ്ടിടത്തും റീപോളിംഗ് നടത്തുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് റീപോളിംഗ് നടത്തുക.

വയനാട് സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാര്‍ഡിലെ മാര്‍ബസേലിയസ് കോളജ് ഓഫ് എജ്യുക്കേഷന്‍ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പര്‍ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാന്‍ കേന്ദ്രം വാര്‍ഡിലെ ജി.എച്ച്. സ്‌കൂള്‍ തൃക്കുളം ഒന്നാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഇടത് കൈയിലെ ചൂണ്ട് വിരലില്‍ പതിപ്പിച്ച മഷി മായാത്തത് കൊണ്ട് പകരം വോട്ടര്‍മാരുടെ ഇടത് കൈയിലെ നടുവിരലാണ് മഷി കൊണ്ട് അടയാളം രേഖപ്പെടുത്തുക.

വോട്ടെണ്ണല്‍ നാളെ വൈകുന്നേരം എട്ടിന് അതത് മുനിസിപ്പാലിറ്റി ഓഫീസുകളിലും നടത്തും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com