രമ്യ ഹരിദാസിന്​​ പരിക്ക്

രമ്യ ഹരിദാസിന്​​ വീണു പരിക്ക്
രമ്യ ഹരിദാസിന്​​ പരിക്ക്

ആലത്തൂര്‍ എം.പിയും കോണ്‍ഗ്രസ്​ നേതാവുമായ രമ്യഹരിദാസിന്​ വീണ്​ പരിക്കേറ്റു. കാല്‍വഴുതി വീണ രമ്യയുടെ എല്ലിന്​ പൊട്ടലേറ്റതായാണ്​ വിവരം. കൊല്ലം ഡി.സി.സി പ്രസിഡന്‍റും മഹിളാ കോണ്‍ഗ്രസ്​ നേതാവുമായി ബിന്ദു കൃഷ്​ണയാണ്​ വിവരം പങ്കുവെച്ചത്​.

കോയമ്ബത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ നാളെ ശസ്ത്രക്രിയക്ക്​ വിധേയയാക്കും. രമ്യ വേഗത്തില്‍ സുഖംപ്രാപിച്ച്‌ പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ പ്രാര്‍ഥിക്കുന്നതായും ബിന്ദു കൃഷ്​ണ കൂട്ടിച്ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com