സമരങ്ങളില്‍ പത്തുപേരിലധികം പങ്കെടുക്കരുത്; തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കും: മന്ത്രി
Kerala

സമരങ്ങളില്‍ പത്തുപേരിലധികം പങ്കെടുക്കരുത്; തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കും: മന്ത്രി

സര്‍ക്കാര്‍ പരിപാടികളില്‍ 20പേരില്‍ താഴെ മാത്രം. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, കൂട്ടിരിപ്പിന് ഒരാള്‍ മാത്രം പാടുള്ളു.

News Desk

News Desk

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണെന്ന് മന്ത്രി കടകംപള്ളി. സമരങ്ങളില്‍ പത്തുപേരിലധികം പങ്കെടുക്കരുത്. സര്‍ക്കാര്‍ പരിപാടികളില്‍ 20പേരില്‍ താഴെ മാത്രം. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, കൂട്ടിരിപ്പിന് ഒരാള്‍ മാത്രം പാടുള്ളു. ഒാട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ പേരും വണ്ടിനമ്പറും കുറിച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കോവിഡ്–19 രോഗികള്‍ കൂടിയ പശ്ചാത്തലത്തിലായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗം.

തിരുവനന്തപുരത്ത് കോവിഡ്–19 സ്ഥിരീകരിച്ച ഒട്ടോഡ്രൈവറുടെ സഞ്ചാരപഥം വ്യക്തമാക്കിയെങ്കിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുക ശ്രമകരമാണ്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചത്. ജില്ലയിലെ കണ്ടെയ്ന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള കാട്ടാക്കട പഞ്ചായത്തിലെ പത്തു വാർഡുകളിലും തിരുവനന്തപുരം നഗരസഭയിലെ മൂന്നു വാർഡുകളിലെ അഞ്ച് പ്രദേശങ്ങളിലും രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ വിലയിരുത്തി. കാട്ടാക്കട പഞ്ചായത്തിലെ പത്തു വാർഡുകളില്‍ 1495 വീടുകൾ ആരോഗ്യസംഘം സന്ദർശിച്ചു. ഇതുവരെ പ്രഥമിക സമ്പർക്ക പട്ടികയിലുള്ള 280 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 106 പേരുടെ ഫലം ലഭിച്ചതിൽ എല്ലാം നെഗറ്റീവാണ്. മണക്കാട്, ആറ്റുകാൽ, കാലടി വാർഡുകളിലുള്ള അഞ്ചിടങ്ങള്‍ തീവ്രമേഖലയാണ്. ഇവിടെ ഇന്ന് സ്രവ പരിശോധന ആരംഭിക്കും.

Anweshanam
www.anweshanam.com