
തൊടുപുഴ: രണ്ട് സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി പിജെ ജോസഫ്. ഇതോടെ സീറ്റ് വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസിന് 15 സീറ്റെന്ന ആവശ്യത്തില്‍ നിന്നാണ് പിജെ ജോസഫ് പിന്നോട്ട് പോയിരിക്കുന്നത്. തളിപ്പറമ്പ്, ആലത്തൂര്‍ സീറ്റുകളിലാണ് പിജെ ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.
ഈ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, പതിമൂന്ന് സീറ്റില്‍ കുറഞ്ഞ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു. സീറ്റുകള്‍ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച പിന്നീട് ആലോചിക്കും. പാല സീറ്റില്‍ മാണി സി കാപ്പനല്ലെങ്കില്‍ കോണ്ഗ്രവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.