കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച് ആര്‍.ബി.ഐ

കോവിഡ് പ്രതിരോധത്തിൽ കേരള മാതൃകയെ പ്രകീർത്തിച്ചു കൊണ്ടുള്ള ലേഖനമാണ് ആർബിഐയുടെ വാർഷിക മാഗസിനിൽ വന്നിരിക്കുന്നത്
കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച് ആര്‍.ബി.ഐ

തിരുവനന്തപുരം: കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ സ്റ്റേറ്റ് ഫിനാൻസ് , എ സ്റ്റഡി ഓഫ് ബജറ്റ്സ് ഓഫ് 2020-21 ൽ കൊവിഡ് 19 ദി കേരള മോഡൽ ഓഫ് കണ്ടെൻമെന്‍റ് -ദി റോൾ ഓഫ് ലോക്കൽ സെല്‍ഫ് ഗവണ്‍മെന്‍റ് എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിൽ കേരള മാതൃകയെ പ്രകീർത്തിച്ചു കൊണ്ടുള്ള ലേഖനമാണ് ആർബിഐയുടെ വാർഷിക മാഗസിനിൽ വന്നിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് വളരെ വിശദമായി ലേഖനത്തിൽ പറയുന്നുണ്ട്. രാജ്യത്തെ ആദ്യ കോവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങൾ മാതൃകയാണെന്ന് ലേഖനം പറയുന്നു.

പ്രവാസികളുടെ വലിയ സംഖ്യ കേരളത്തില്‍നിന്നുള്ളവരായതിനാലും, കേരളമൊരു അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായതിനാലും സംസ്ഥാനം ഹോട്ട്‌സ്‌പോട്ടായി തീരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, വിജയകരമായി ആദ്യത്തെ ഘട്ടത്തില്‍ കോവിഡ് പ്രതിരോധം കേരളത്തില്‍ നടന്നു.

രണ്ടാമത്തെ ഘട്ടം യാത്രാ വിലക്കുകള്‍ നീങ്ങിയപ്പോഴാണ് ഉണ്ടായത്. കേസുകളുടെ എണ്ണം കൂടിയപ്പോഴും കേരളത്തിലെ മരണ നിരക്ക് 0.3 ശതമാനമായിരുന്നു. അഖിലേന്ത്യാ ശരാശരി 1.5 ശതമാനമാണ്. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കുകയും കോണ്‍ട്രാക്ട് ട്രേസിംഗ്, ടെസ്റ്റിംഗ്, ക്വാറന്റീന്‍ എന്നിവ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണമെത്തിക്കുന്നതിലടക്കം മികച്ച പ്രവര്‍ത്തനം തദ്ദേശ സ്ഥാപനങ്ങൾ നടത്തി. ഒത്തൊരുമയുടെ വിജയമാണ് പ്രതിരോധത്തിന്‍റെ തിളക്കമെന്നും ലേഖനം പറയുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും ഇടപടലും ലേഖനത്തിൽ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com