പിണറായി വിജയനെതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തതെന്ത്?; റണ്‍ദീപ് സിംഗ് സുര്‍ജേവാല

എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ പുറത്ത് വരികയാണെന്ന് സുര്‍ജേവാല ആരോപിച്ചു.
പിണറായി വിജയനെതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തതെന്ത്?;  റണ്‍ദീപ് സിംഗ് സുര്‍ജേവാല

കൊച്ചി: പിണറായി സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് എഐസിസി വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജേവാല. എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ പുറത്ത് വരികയാണെന്ന് സുര്‍ജേവാല ആരോപിച്ചു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.

കേരളത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കാന്‍ മോദി എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്ത് അദ്ദേഹം ചോദിച്ചു. 8,785 കോടിയുടെ വിന്‍ഡ് പവര്‍ അദാനി ഗ്രൂപ്പില്‍ നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അധികമായി വൈദ്യുതി ഉള്ള സംസ്ഥാനം, എന്തിനാണ് കൂടിയ വില നല്‍കി അദാനി യില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതെന്ന് വ്യക്തമാക്കണമെന്നും സുര്‍ജേവാല പറഞ്ഞു. അതേസമയം, സോളാര്‍ എനര്‍ജി കോട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്തിനാണ് വെട്ടി കുറച്ചതെന്നും അദ്ദേഹം ചോദിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com