റംസിയുടെ ആത്മഹത്യ; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

പ്രത്യേക അന്വേഷണ സംഘത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണ ചുമതല കൈമാറി.
റംസിയുടെ ആത്മഹത്യ; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കൊട്ടിയം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. പ്രത്യേക അന്വേഷണ സംഘത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണ ചുമതല കൈമാറി. വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസിയാണ് ആത്മഹത്യ ചെയ്തത്.

10 വര്‍ഷത്തോളമായി റംസിയും പള്ളിമുക്ക് സ്വദേശി ഹാരിസും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു. വളയിടല്‍ ചടങ്ങുകളും കഴിഞ്ഞശേഷം ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.യുവാവ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായതോടെയാണ് റംസിയുമായുള്ള വിവാഹത്തില്‍ നിന്നും ഒഴിഞ്ഞു മാറിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ ഹാരിസിനെതിരെ റംസിയുടെ വീട്ടുകാര്‍ നല്‍കിയ പരാതി പൊലീസ് കാര്യമായെടുത്തിരുന്നില്ല. സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com