രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി

കാസര്‍ഗോഡ് കുമ്പളയില്‍ നിന്ന് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി

കാസര്‍ഗോഡ്: സംശുദ്ധം സദ് ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍ഗോഡ് കുമ്പളയില്‍ നിന്ന് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് കേരളം കടക്കുന്നതിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ആദ്യ യാത്രയാണ് ഐശ്വര്യ കേരള യാത്ര. 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം ഫെബ്രുവരി 22 ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലും പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചിലും എടനീര്‍ മഠത്തിലും എത്തിയ ശേഷം പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് രമേശ് ചെന്നിത്തല കാസര്‍ഗോട്ടെത്തിയത്.

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് 'ആദരാഞ്ജലി'യുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോട് എന്ന് പാര്‍ട്ടി പത്രത്തില്‍ വന്നത് വിവാദമായതോടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവും രംഗത്തെത്തി. ചെന്നിത്തല വീക്ഷണം പ്രതിനിധികളെ വിളിച്ച് അതൃപ്തിയറിയിച്ചു. പരിശോധിക്കാന്‍ കെപിസിസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. വീക്ഷണത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച ബഹുവര്‍ണ്ണ സപ്ലിമെന്റിലാണ് യാത്രയ്ക്ക് ആശംസയ്ക്ക് പകരം ആദരാഞ്ജലികളെന്ന് ഒന്നിലധികം തവണ അച്ചടിച്ചത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com