
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യ അനിതയ്ക്കും മകന് ഡോ. രോഹിത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്.
ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാവ് നിലവില്‍ നിരീക്ഷണത്തിലാണ്. ഇരുവരിലും രോഗബാധ കണ്ടെത്തിയതിനെ ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശമുണ്ട്.
തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായിരുന്ന വി.എം. സുധീരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.