ഇനിയെങ്കിലും രാജിവച്ച്‌ ഒഴിഞ്ഞുകൂടെ?; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് ചെന്നിത്തല വിമർശിച്ചു
 ഇനിയെങ്കിലും രാജിവച്ച്‌ ഒഴിഞ്ഞുകൂടെ?; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം: സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന എൻഫോഴ്സ്മെന്റ് കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് ചെന്നിത്തല വിമർശിച്ചു.

രാജ്യദ്രോഹപരമായ കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും രാജിവച്ച്‌ ഒഴിഞ്ഞുകൂടെ?, ഈ സ്ഥാനത്ത് ഇനിയും ഇരിക്കണോ?, കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നാണം കെടുത്തിയ ഒരു മുഖ്യമന്ത്രിയാണ് അധികാരത്തിലിരിക്കുന്നത് ചെന്നിത്തല പറഞ്ഞു. ഇഡിയുടെ കുറ്റപത്രത്തില്‍ പറഞ്ഞ കാര്യത്തിനോട് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ.

ഇന്ന് പതിവ് പത്രസമ്മേളനം പോലും ഉപേക്ഷിച്ചില്ലേ?. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന മുഖ്യമന്ത്രിയുടെ പൂതി നടപ്പിലാകാന്‍ പോകുകയാണ് ചെന്നിത്തല പറഞ്ഞു. ആലിബാബയും നാല്‍പ്പത് കള്ളന്‍മാരും എന്ന് പറഞ്ഞത് പോലെയാണ് ഇവിടെത്തെ സര്‍ക്കാര്‍. കള്ളംമാത്രം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. ഇനി നെഞ്ചിടിപ്പ് കൂടുന്നത് മുഖ്യമന്ത്രിയുടെതാണ്. കേരള ജനതയെ പറഞ്ഞ് പറ്റിക്കുന്ന ഒരു മുഖ്യമന്ത്രിയാണിത്. അതുകൊണ്ട് ഒഴിഞ്ഞുപോകുന്നതാണ് മാന്യത. ഈ മാസം 22ാം തീയതി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്ലാ നിയോജകമണ്ഡലത്തിലും പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com