പിണറായി സർക്കാരിന് എതിരായ ആരോപണങ്ങള്‍; ചെ​ന്നി​ത്ത​ല യെ​ച്ചൂ​രി​ക്ക് ക​ത്ത് ന​ല്‍​കി
Kerala

പിണറായി സർക്കാരിന് എതിരായ ആരോപണങ്ങള്‍; ചെ​ന്നി​ത്ത​ല യെ​ച്ചൂ​രി​ക്ക് ക​ത്ത് ന​ല്‍​കി

ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു

By News Desk

Published on :

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. അഴിമതി, സ്വജനപക്ഷ പാതം, ക്രിമനല്‍വല്‍ക്കരണം എന്നിങ്ങനെ അതീവ ഗുരുതരമായ ആരോപണങ്ങളില്‍ ഉഴലുകയാണ് പൊളിറ്റ് ബ്യുറോ അംഗം കൂടിയായ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സർക്കാർ, സിപിഎമ്മിന്‍റെ നയങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും ഉള്ള നഗ്നമായ വ്യതിചലനമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും കത്തിൽ പറയുന്നു.

സ്വന്തം ഓഫീസ് അഴിമതിക്കാര്‍ക്കും സ്വര്‍ണക്കടത്തിനും മറ്റു ഇടപാടുകള്‍ക്കും തുറന്നിട്ടു കൊടുത്ത പിണറായി വിജയനെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ പ്രത്യയ ശാസ്ത്ര നയം അനുസരിച്ചിരുന്നെങ്കില്‍ സ്പ്രിംക്ലര്‍ അടക്കമുള്ള അഴിമതി നടക്കുമായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Anweshanam
www.anweshanam.com