
ഇടുക്കി :രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ മുൻ എം പി ജോയിസ് ജോർജിന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്ത്രീവിരുദ്ധ പരാമർശത്തിൽ ജോയിസ് ജോർജിന് എതിരെ കേസ് എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു .രാഹുൽ ഗാന്ധിക്ക് എതിരെ നടത്തിയത് മോശം പരാമർശമാണ് .
രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുന്നത് കണ്ട് വിളറി പിടിച്ചിരിക്കുകയാണ് അദ്ദേഹം .ഒരിക്കലും ഇത് അംഗീകരിക്കാനാവില്ല .
അദ്ദേഹത്തിന്റെ പരാമർശം ഇടതുപക്ഷ്ത്തിൻറെ തകർച്ചയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു .ജോയിസ് ജോർജിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്ന് ഡീൻ കുരിയാക്കോസ് അറിയിച്ചു .
അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്ന് ഡീൻ ആരോപിച്ചു .ഇടുക്കി ഇരട്ടയാറിൽ നടന്ന എൽ ഡി എഫ് പ്രചാരണ യോഗത്തിലായിരുന്നു ജോയിസിന്റെ പരാമർശം .