ധാര്‍മികതയുണ്ടെങ്കില്‍ മന്ത്രി ജലീല്‍ രാജിവെക്കണം: ചെന്നിത്തല
Kerala

ധാര്‍മികതയുണ്ടെങ്കില്‍ മന്ത്രി ജലീല്‍ രാജിവെക്കണം: ചെന്നിത്തല

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു

News Desk

News Desk

തിരുവനന്തപുരം: മന്തി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തതെന്നും ധാര്‍മ്മികത അല്‍പ്പമെങ്കിലുമുണ്ടെങ്കില്‍ ജലീല്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു. കെ.ടി ജലീല്‍ തലയില്‍ മുണ്ടിട്ടാണ് ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായതെന്നും ചെന്നിത്തല പരിഹസിച്ചു.

തു​ട​ര്‍​ച്ച​യാ​യി ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ള്‍ ചെ​യ്യു​ന്ന മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണ്. മാര്‍ക്ക്ദാനത്തിലൂടെ ക്രിമിനല്‍ കുറ്റമാണ് അദ്ദേഹം ചെയ്തത്. അന്നും മുഖ്യമന്ത്രി സംരക്ഷിച്ചു. ഭൂമി വിവാദം വന്നപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു ഇപ്പോഴിതാ ഇഡിയുടെ ചോദ്യം ചെയ്യല്‍ വരുന്ന സമയത്തും മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണോയെന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി എല്ലാ തരത്തിലുമുളള അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും കുട പിടിക്കുകയാണ്. തെറ്റുകള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്ന സര്‍ക്കാരായി ഇടതുമുന്നണി സര്‍ക്കാര്‍ മാറുന്നു. ഈ സംസ്ഥാനത്ത നിയമവാഴ്ചയും ധാര്‍മികനിലവാരവും ഉയര്‍ത്തിപ്പിടിക്കേണ്ട സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് ഗുരുതര വീഴ്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. എ​ത്ര​കാ​ലം ജ​ലീ​ലി​നെ സം​ര​ക്ഷി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

Anweshanam
www.anweshanam.com