സിപിഎമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന അന്വേഷണ സംഘമാണ് ഇവിടെ ഉള്ളത്: ചെന്നിത്തല

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​ന്തൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ക്രൂ​ര​മാ​യ നി​ല​പാ​ടി​ല്‍ മ​നം​നൊ​ന്താ​ണ് സാ​ജ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്
സിപിഎമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന അന്വേഷണ സംഘമാണ് ഇവിടെ ഉള്ളത്: ചെന്നിത്തല

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ പ്ര​വാ​സി സം​രം​ഭ​ക​നാ​യ സാ​ജ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘം സി​പി​എ​മ്മി​ന്‍റെ തി​ര​ക്ക​ഥ​യ്ക്ക് അ​നു​സ​രി​ച്ചാ​ണു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നു കുറ്റപ്പെടുത്തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം ഒ​ട്ടും തൃ​പ്തി​ക​ര​മ​ല്ലെന്നും ചെന്നിത്തല പറഞ്ഞു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​ന്തൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ക്രൂ​ര​മാ​യ നി​ല​പാ​ടി​ല്‍ മ​നം​നൊ​ന്താ​ണ് സാ​ജ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​നി ഒ​രു പ്ര​വാ​സിക്കും ഒ​രു സം​രം​ഭ​ക​നും ഇ​തു​പോ​ലെ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ തി​ര​ക്ക​ഥ​യ്ക്ക​നു​സ​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ക​യും, അ​വ​ര്‍ എ​ഴു​തി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് ഔ​ദ്യോ​ഗി​ക​മാ​യി സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​കേ​സി​ലെ ഏ​റ്റ​വും പ്ര​ധാ​ന ക​ണ്ണി​യാ​യ ആ​ന്തൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ് ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കു​ന്ന, സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മ​റ്റു​ള്ള​വ​രെ​യെ​ല്ലാം വെ​ള്ള​പൂ​ശു​ന്ന ഒ​രു അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് അ​ങ്ങേ​യ​റ്റം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.

Related Stories

Anweshanam
www.anweshanam.com