വി വി പ്രകാശിന്റെ അകാല നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി

ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണ്.
വി വി പ്രകാശിന്റെ അകാല നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി

തിരുവനന്തപുരം : മലപ്പുറം ഡിസിസി പ്രസിഡന്റും, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി വി പ്രകാശിന്റെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി.

സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത്. നിലമ്പൂരിൽ യുഡിഎഫ് നു വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണ്.

ഒരു സഹപ്രവർത്തകൻ എന്നതിനേക്കാൾ സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ്‌ ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com