സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളി; കേരളത്തിലെ മുസ്ലീങ്ങളെ സിപിഎം ഭീകരവാദികളാക്കുന്നു; ചെന്നിത്തല

ബിജെപിയെ വളര്‍ത്താനുള്ള നിലപാടാണ് സിപിഎം ശബരിമലയില്‍ സ്വീകരിച്ചത്
സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളി; കേരളത്തിലെ മുസ്ലീങ്ങളെ സിപിഎം ഭീകരവാദികളാക്കുന്നു; ചെന്നിത്തല

കണ്ണൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബിജെപിയും സിപിഎമ്മും ഒത്ത് കളിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രാഷ്ട്രീയ ഇടപെടലുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ അന്വേഷണം നിലച്ചു. ലാവ്‌ലിൻ കേസിൽ സുപ്രീം കോടതി 20 തവണ സമയം നീട്ടി. ഇവ തമ്മിൽ ബന്ധമുണ്ടെന്നും ചെന്നിത്തല.

സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന് മിണ്ടാട്ടമില്ലെന്നും ചെന്നിത്തല പരിഹസിച്ചു. കേരളത്തിലെ മുസ്ലീങ്ങളെ ഭീകരവാദികളായി സിപിഎം ചിത്രീകരിക്കുകയാണെന്നും ഇതും സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിക്കുന്നു.

ബിജെപിയെ വളര്‍ത്താനുള്ള നിലപാടാണ് സിപിഎം ശബരിമലയില്‍ സ്വീകരിച്ചത്. പിണറായി മോദി അന്തര്‍ധാര മനസിലാക്കാന്‍ പാഴൂര്‍ പടി വരെ പോകേണ്ട കാര്യമില്ല. ചെന്നിത്തല പറഞ്ഞു.

കേന്ദ്ര ബജറ്റിനെയും സംസ്ഥാന പ്രതിപക്ഷ നേതാവ് നിശിതമായി വിമര്‍ശിച്ചു. രാജ്യത്തെ വിറ്റു തുലയ്ക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും എല്‍ഐസി പോലും കുത്തകകള്‍ക്ക് തീറെഴുതുകയാണെന്നും പറഞ്ഞ ചെന്നിത്തല സംസ്ഥാന ബജറ്റിന്റെ തനിപകര്‍പ്പാണ് കേന്ദ്ര ബജറ്റെന്നും പരിഹസിച്ചു. രണ്ടിലും പൊള്ളയായ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നാണ് ആക്ഷേപം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com