ഐ ഫോണ്‍ വിവാദം: കോടിയേരിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല

പൊതു സമൂഹത്തിന് മുന്നില്‍ തന്നെ ആക്ഷേപിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ്
ഐ ഫോണ്‍ വിവാദം: കോടിയേരിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തിന് പിന്നില്‍ കോടിയേരി ബാലകൃഷ്ണനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതു സമൂഹത്തിന് മുന്നില്‍ തന്നെ ആക്ഷേപിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സിപിഎം ഉയന്നയിക്കുന്ന ആരോപണങ്ങള്‍ ഒരോന്നായി പൊളിയുകയാണ്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും രോഗികളുടെ എണ്ണം കൂടുകയാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടു. രോഗികള്‍ ബുദ്ധിമുട്ടുകയാണ്. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം മാറി.

സമരം ചെയ്യുന്നത് മൂലമല്ല രോഗവ്യാപനം എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകളെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. ഉദ്ഘാടന മഹാമഹവും പുരസ്കാരം വാങ്ങലും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പറഞ്ഞ ചെന്നിത്തല സംസ്ഥാനത്ത് ഇപ്പോഴുള്ളത് ശാസ്ത്രീയമായി അഴിമതി നടത്തുന്ന സര്‍ക്കാരാണെന്ന് പരിഹസിച്ചു. സംസ്ഥാനത്ത് നടക്കുന്ന വലിയ അഴിമതി മൂടിവയ്ക്കാനാണ് ഉല്‍ഘാടന മഹാമഹം നടക്കുന്നത് - ചെന്നിത്തല പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com