കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ പങ്കെടുത്താല്‍ അതെങ്ങനെ പ്രോട്ടോക്കോള്‍ ലംഘനമാകും: ചെന്നിത്തല

താന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന് പറയുന്ന കോടിയേരിക്ക് പ്രോട്ടോക്കോള്‍ എന്താണെന്ന് അറിയില്ലെന്ന് ചെന്നിത്തല പറഞ്ഞു
കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ പങ്കെടുത്താല്‍ അതെങ്ങനെ പ്രോട്ടോക്കോള്‍ ലംഘനമാകും: ചെന്നിത്തല

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന് പറയുന്ന കോടിയേരിക്ക് പ്രോട്ടോക്കോള്‍ എന്താണെന്ന് അറിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.

കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ പങ്കെടുത്താല്‍ അതെങ്ങനെ പ്രോട്ടോക്കോള്‍ ലംഘനമാകും. തനിക്കൊപ്പം ബിജെപി നേതാവ് ഒ.രാജ​ഗോപാലും സിപിഎം നേതാവ് എം.വിജയകുമാറും ഉണ്ടായിരുന്നു. അവരൊക്കെ പ്രോട്ടോക്കോൾ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്. താൻ എന്തായാലും കാരാട്ട് റസാഖിൻ്റെ മിനി കൂപ്പറിൽ കേറി സഞ്ചരിച്ചിട്ടില്ല. കൂപ്പറിൽ കേറിയവരൊക്കെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും.

മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നോതാവിനെ ഔദ്യോഗികമായി ക്ഷണിച്ചപ്പോള്‍ കോണ്‍സുലേറ്റിലെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ പ്രസംഗിച്ചു എന്നത് സത്യമാണ്. ചടങ്ങിനെത്തിയവര്‍ക്ക് അവര്‍ പൊതിഞ്ഞുതന്ന സമ്മാനം കൊടുത്തുവെന്നും ചെന്നിത്തല പറഞ്ഞു. തനിക്കാരും ഫോണ്‍ തന്നിട്ടില്ല. ആരുടെ കൈയ്യില്‍ നിന്നും വാങ്ങിയിട്ടുമില്ല. ഇവരുടെ കൈയ്യില്‍ നിന്ന് ഐഫോണ്‍ വാങ്ങേണ്ട ഗതികേടില്ല.

ഐഎംഇഐ നമ്പർ പരിശോധിച്ച് തനിക്ക് നൽകിയെന്ന് പറയുന്ന വിവാദ ഐഫോൺ ആരാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് താൻ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ കോപ്പി ഞാൻ മാധ്യമങ്ങൾക്ക് നൽകും. യുഎഇ ദേശീയദിനത്തിൻ്റെ ഭാ​ഗമായി യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഞാൻ പങ്കെടുത്തത്. തുട‍ർന്ന് കോൺസുലേറ്റ് സംഘടിപ്പിച്ച ഒരു മത്സരപരിപാടിയുടെ നറുക്കെടുപ്പും താൻ നടത്തി.

ഇതല്ലാതെ താൻ ഒരു ഉപഹാരവും താൻ ആരുടെ കൈയിൽ നിന്നും വാങ്ങിയിട്ടില്ല ഉപയോ​ഗിച്ചിട്ടുമില്ല. നട്ടാൽ മുളയ്ക്കാത്ത നുണകൾ പ്രചരിപ്പിക്കുകയാണ്. ഈ സർക്കാരിനെതിരെ ഞാൻ പോരാടുന്നത് രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങളെത്തുന്നു എന്നതുകൊണ്ടാണ് തന്നെക്കുറിച്ച് കെട്ടിച്ചമച്ച ആരോപണം ഒരു പ്രതിയെക്കൊണ്ട് പറയിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

യൂണിടെക്കിന്റെ മേധാവി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഐഫോണ്‍ നല്‍കിയതായി പറഞ്ഞതായാണ് കോടിയേരി പറഞ്ഞത്. അഴിമതിക്കാരന്റെ അസത്യം നിറഞ്ഞ സത്യവാങ്മൂലം കോടതിയില്‍ നല്‍കിയതിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് ചെന്നിത്തല ചോദിച്ചു.

Related Stories

Anweshanam
www.anweshanam.com