'കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവറായി': രമേശ് ചെന്നിത്തല
Kerala

'കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവറായി': രമേശ് ചെന്നിത്തല

യുവതിയെ ആബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിൽ ഉന്നത തല അന്വേഷണം വേണം.

News Desk

News Desk

പത്തനംതിട്ട: ആറന്മുളയിൽ കോവിഡ്‌ രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണം. കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാവണമെന്നും സർക്കാരും ആരോഗ്യ വകുപ്പും ഉത്തരം പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവർ ആയെന്നും ആര് നിയോഗിച്ചുവെന്നും അന്വേഷിക്കണം. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ഡ്രൈവർ മാത്രം ഉണ്ടായത് സംശയാസ്പദമാണ്. ആംബുലൻസിൽ പോലും രോഗികൾക്ക് പീഡനം ഏൽക്കേണ്ട സാഹചര്യമാണ്- ചെന്നിത്തല പറഞ്ഞു.

Anweshanam
www.anweshanam.com