മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല

കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞ മാപ്പിനെ ആരും ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ശബരിമലയില്‍ നവോത്ഥ വേഷം കെട്ടിയാടുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

ശബരിമല വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് വാശിയായിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞ മാപ്പിനെ ആരും ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും സത്യവാങ്മൂലം തിരുത്തി കൊടുക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com