സി പി എമ്മിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ കിഫ്‌ബി സർവേകളാണ് സംസ്ഥാനത്ത് പുറത്ത് വരുന്നത്

ജനങ്ങളുടെ മുന്നിൽ ഈ ഗവണ്മെന്റ് നു ഒരു റേറ്റിങ്ങുമില്ല .ചില മാധ്യമങ്ങൾ ബോധപൂർവം റേറ്റിംഗ് വർധിപ്പിക്കാൻ ശ്രമിച്ചാൽ അത് അനീതിയാണ് .
സി പി എമ്മിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ കിഫ്‌ബി സർവേകളാണ്  സംസ്ഥാനത്ത് പുറത്ത് വരുന്നത്

കാസർഗോഡ് ;സി പി എമ്മിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ കിഫ്‌ബി സർവേകളാണ് സംസ്ഥാനത്ത് പുറത്ത് വന്നു കൊണ്ടിരിക്കുന്നതെന്നും ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .

സർവ്വേയ്ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകും .200 കോടിയുടെ പരസ്യമാണ് ഗവണ്മെന്റ് അവസാനകാലത്ത് നൽകിയത് .അതിന്റെ പേരിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണ് .

ഇത് ജനാധിപത്യത്തിന് തന്നെ ആപത്താണ് .ചോദ്യങ്ങൾ സർക്കാരിന് അനുകൂലമായി പടച്ചു വിടുന്നു .ജനങ്ങളുടെ മുന്നിൽ ഈ ഗവണ്മെന്റ് നു ഒരു റേറ്റിങ്ങുമില്ല .ചില മാധ്യമങ്ങൾ ബോധപൂർവം റേറ്റിംഗ് വർധിപ്പിക്കാൻ ശ്രമിച്ചാൽ അത് അനീതിയാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com