രാജ്യസഭാ തെരഞ്ഞെടുപ്പ്: നിലപാട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പ്: നിലപാട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി തീരും മുമ്പ് നടത്തുമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, നിയമസഭയുടെ കാലാവധി കഴിയും മുമ്പ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏത് തീയതിയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നില്ല. അക്കാര്യം കോടതി രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് കേസ് ഏഴാം തീയതിയിലേക്ക് മാറ്റിയിരുന്നു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം, തിങ്കളാഴ്ച കേസ് പരിഗണിക്കണം എന്നീ ആവശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com