പെരിയ ഇരട്ടക്കൊല: സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം അട്ടിമറിക്കുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താന്‍

സര്‍ക്കാര്‍ അപ്പീല്‍ അന്വേഷണത്തിന് തടസ്സമാവുന്നുവെന്ന് സി.ബി.ഐ ഹൈക്കോടതിയെ ബോധിപ്പിക്കേണ്ടിവന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പെരിയ ഇരട്ടക്കൊല: സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം അട്ടിമറിക്കുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താന്‍

കാസര്‍ക്കോട്: സിപിഎമ്മിന്റെ കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഉന്നത നേതാക്കള്‍ക്ക് പെരിയ ഇരട്ടക്കൊലക്കേസ്സിലുള്ള ബന്ധം പുറത്തുവരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം അട്ടിമറിക്കുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താന്‍ എം.പി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാര്‍ അപ്പീല്‍ അന്വേഷണത്തിന് തടസ്സമാവുന്നുവെന്ന് സി.ബി.ഐ ഹൈക്കോടതിയെ ബോധിപ്പിക്കേണ്ടിവന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാത്തത് സി പി എം നേതൃത്വത്തിന്റെ ഭീതി കാരണമാണ്. പൊതു ഖജനാവില്‍ നിന്ന് കോടിയോളം രൂപയാണ് കേസ് വാദിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് സി ബി ഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അട്ടിമറിയുടെ ഭാഗമാണെന്ന് ബോധ്യമായി.

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാര ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ സംഭത്തിന്റെ അന്വേഷണം അട്ടിമറിക്കുന്നത് കോണ്‍ഗ്രസിന് നോക്കിനില്‍ക്കില്ല. കെ.പി.സി.സി നേതൃത്വവുമായി ആലോചിച്ച്‌ പ്രക്ഷോഭം നടത്തുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com