ജീവിതത്തില്‍ ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ടുചെയ്തു: രാജ്മോഹന്‍ ഉണ്ണിത്താന്‍

ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിക്ക് കോണി അടയാളത്തിലാണ് വോട്ട് ചെയ്‌തെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ജീവിതത്തില്‍ ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ടുചെയ്തു: രാജ്മോഹന്‍ ഉണ്ണിത്താന്‍

ജീവിതത്തില്‍ ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ട് ചെയ്തെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇത്തവണ എം.പിക്ക് വോട്ടുള്ള വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയയി ലീഗ് പ്രതിനിധിയാണ് മത്സരരംഗത്തുള്ളത്. പടന്നക്കാട് എസ്‌എന്‍ യുപി സ്കൂളിലെ ബൂത്തിലായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ വോട്ട്.

18 വയസ് മുതല്‍ കൈപ്പത്തിക്കാണ് വോട്ട് ചെയ്തത്. ഞാന്‍ താമസിച്ചിരുന്ന പ്രദേശം പഞ്ചായത്തായിരുന്നു. പിന്നെ മുന്‍സിപ്പാലിറ്റിയും കോര്‍പറേഷനുമായി. അന്നെല്ലാം വോട്ട് ചെയ്തത് കൈപ്പത്തി അടയാളത്തിലായിരുന്നു. പാര്‍ലമെന്റിലേക്ക് നാട്ടില്‍ മല്‍സരിച്ചത് പ്രേമചന്ദ്രനാണ്. പക്ഷേ അന്ന് തനിക്ക് വോട്ട് കാസര്‍ഗോഡ് ആയിരുന്നു.

ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പ് വന്നു. ആദ്യമായി താന്‍ കോണി അടയാളത്തില്‍ വോട്ട് ചെയ്തു. അവിടെ വച്ച്‌ കാണിക്കരുത് എന്നല്ലേയുള്ളൂ. ആര്‍ക്ക് വോട്ട് ചെയ്തു എന്ന് പറയാനുള്ള അവകാശം തനിക്കുണ്ട്. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിക്ക് കോണി അടയാളത്തിലാണ് വോട്ട് ചെയ്‌തെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com