രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി
Kerala

രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി

പെട്ടിമുടിയാര്‍ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുന്നത്.

News Desk

News Desk

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. മൂന്ന് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടിയാര്‍ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുന്നത്.

അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പെട്ടിമുടിയാറിലെ ഗ്രേവല്‍ ബാങ്കില്‍ നിന്നാണ് ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്ത് കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തങ്ങിനില്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ തിരച്ചില്‍ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഗ്രേവല്‍ ബാങ്കില്‍ പുഴക്ക് കുറുകെ താത്കാലിക പാലം നിര്‍മിച്ചാണ് തിരച്ചില്‍.

അതേസമയം, ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. പെട്ടിമുടിയിൽ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷമായിരിക്കും ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് വാങ്ങുക. വിശദമായ ചര്‍ച്ചക്ക് ശേഷം തുടർ നടപടികള്‍ തീരുമാനിക്കും. ദുരന്തത്തിൽ അകപ്പെട്ടവരുടെ ചികിത്സ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.

Anweshanam
www.anweshanam.com