സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഓറഞ്ച്, യെല്ലോ അലർട്ട്

ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനമാകെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അറബിക്കടലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് പരക്കെ മഴ കിട്ടാന്‍ കാരണമായത്.

കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

കനത്തമഴയില്‍ ഇടുക്കി എളങ്കാട് മണ്ണിടിഞ്ഞ് വീണ് കൃഷിനശിച്ചു. ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കടല്‍ക്ഷോഭത്ത് തുടര്‍ന്ന് ബോട്ട് തകരാറിലായി കടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം പൂന്തുറ വലിയതുറ മേഖലയില്‍ കടലാക്രമണത്തില്‍ നിരവധി വീടുകളില്‍ വെളളം കയറി

Related Stories

Anweshanam
www.anweshanam.com