കൊല്ലത്ത് ട്രെയിനില്‍ നിന്ന് കള്ളപ്പണം കണ്ടെത്തി

മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് കമ്പാര്‍, ഹനുമന്ത്, പ്രശാന്ത് കനാജികദം എന്നിവരാണ് പിടിയിലായത്.
കൊല്ലത്ത് ട്രെയിനില്‍ നിന്ന് കള്ളപ്പണം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ട്രെയിനില്‍ നിന്ന് വീണ്ടും കള്ളപ്പണം കണ്ടെത്തി. ഒരു കോടിയോളം രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് കമ്പാര്‍, ഹനുമന്ത്, പ്രശാന്ത് കനാജികദം എന്നിവരാണ് പിടിയിലായത്.

കൊല്ലം റെയില്‍വെ എസ്‌ഐ മനോജ് കുമാര്‍, പുനലൂര്‍ റെയില്‍ പൊലീസ് അഡീഷണല്‍ എസ്‌ഐ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് കളളപ്പണം പിടികൂടിയത്. അതേസമയം, പണത്തിന്റെ ഉറവിടമോ മറ്റ് രേഖകളോ ഹാജരാക്കാന്‍ മൂവര്‍ സംഘത്തിന് കഴിഞ്ഞില്ല. തിരുനെല്‍വേലിയില്‍ നിന്ന് കരുനാഗപ്പളളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണമെന്ന് മാത്രമാണ് മൂവരും പൊലീസിനോട് പറഞ്ഞത്. പാലരുവി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന സംഘത്തെ കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com