സ്വ​ര്‍​ണ​ക്ക​ട​ത്ത്: സ​രി​ത്തി​ന്‍റെ​യും റ​മീ​സി​ന്‍റെ​യും വീ​ട്ടി​ല്‍ റെയ്‌ഡ്

സരിത്തിന്റെ തിരുവല്ലത്തെ വീട്ടില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥരും റമീസിന്റെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ കസ്റ്റംസുമാണ് പരിശോധന നടത്തുന്നത്
സ്വ​ര്‍​ണ​ക്ക​ട​ത്ത്: സ​രി​ത്തി​ന്‍റെ​യും റ​മീ​സി​ന്‍റെ​യും വീ​ട്ടി​ല്‍ റെയ്‌ഡ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സരിത്തിന്റെയും റമീസിന്റെയും വീട്ടില്‍ റെയ്‌ഡ്. സരിത്തിന്റെ തിരുവല്ലത്തെ വീട്ടില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥരും റമീസിന്റെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ കസ്റ്റംസുമാണ് പരിശോധന നടത്തുന്നത്.

സരിത്തിന്റെ വീട്ടില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവര ശേഖരണമാണ് നടത്തിയത്. അയല്‍വാസികളോട് വിവരം ചോദിച്ചറിഞ്ഞു. ഇയാളുടെ വീട്ടില്‍ എന്‍.ഐ.എ നിരീക്ഷണം ഏര്‍പ്പെടുത്തി.

റമീസിന്റെ പെരിന്തല്‍മണ്ണയിലെ വെട്ടത്തൂരിലെ വീട്ടില്‍ കസ്റ്റംസാണ് പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ എ.എസ്.പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധനയ്ക്ക് എത്തി.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ റമീസ് ഇന്ന് രാവിലെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കസ്റ്റംസ് പ്രത്യേക അന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്. റമീസിനെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കൊച്ചില്‍ എത്തിച്ചു.

Related Stories

Anweshanam
www.anweshanam.com