രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; യുഡിഎഫ് പ്രചാരണം മുന്നേറുന്നു

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; യുഡിഎഫ് പ്രചാരണം മുന്നേറുന്നു

കൽപ്പറ്റ: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. മാനന്തവാടി നിയോജക മണ്ഡലത്തിൽ രാഹുൽ ഗാന്ധി ഇന്ന് പര്യടനം നടത്തും.

രാവിലെ മാനന്തവാടി മുതൽ പനമരം വരെയാണ് റോഡ്ഷോ. തുടർന്ന് ബത്തേരിയിലും കൽപറ്റയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും.

ജില്ലക്ക് പുറമേ കോഴിക്കോടും മലപ്പുറത്തും രാഹുൽ ഗാന്ധി റോഡ്‌ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ വരവ് വിവിധ മണ്ഡലങ്ങളിൽ ഏറെ ആവേശം സൃഷ്ടിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയും കേരളത്തിൽ പ്രചാരണത്തിൽ സജീവമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com