രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും

എടക്കരയിലെ കാവ്യ,കാര്‍ത്തിക എന്നീ പെൺകുട്ടികള്‍ക്കുള്ള വീടിന്‍റെ താക്കോല്‍ കൈമാറും.
രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും

മലപ്പുറം:എട്ട് മാസങ്ങൾക്ക് ശേഷം രാഹുല്‍ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ഗാന്ധിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, യുഡിഎഫ് കൺവീനർ എംഎം ഹസനും മറ്റ് കോൺഗ്രസ് നേതാക്കളും ചേർന്ന് സ്വീകരിക്കും. കരിപ്പൂരിൽ നിന്നും റോഡ് മാര്‍ഗം ഉച്ചക്ക് 12.30 ന് മലപ്പുറത്ത് എത്തും. ജില്ലാ കലക്ട്രേറ്റില്‍ കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും.

അതിനുശേഷം പ്രളയത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും വീടും ഇല്ലാതായ മലപ്പുറം എടക്കരയിലെ കാവ്യ, കാര്‍ത്തിക എന്നീ പെൺകുട്ടികള്‍ക്കുള്ള വീടിന്‍റെ താക്കോല്‍ കൈമാറും. ഈ കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ ചിലവിട്ട് രാഹുല്‍ ഗാന്ധിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.

ഉരുള്‍പൊട്ടലില്‍ അമ്മയും മുത്തച്ഛനും മൂന്ന് സഹോദരങ്ങളും മരിച്ചതോടെ പൂര്‍ണ്ണമായും അനാഥരായ കവളപ്പാറ ആദിവാസി കോളനിയിലെ പെൺകുട്ടികളാണ് കാവ്യയും കാർത്തികയും. പഠന സ്ഥലത്തായതുകൊണ്ട് മാത്രമായിരുന്നു വിദ്യാര്‍ത്ഥികളായ കാര്‍ത്തികയും കാവ്യയും അന്ന് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.

Related Stories

Anweshanam
www.anweshanam.com