രാഹുൽ ഗാന്ധി ഇന്ന് കെ സി വേണുഗോപാലിന്റെ വീട് സന്ദർശിക്കാൻ കണ്ണൂരിലെത്തും

പയ്യന്നൂര്‍ കണ്ടോന്താറിലാണ് കെസി വേണുഗോപാലിന്റെ വീട്
രാഹുൽ ഗാന്ധി ഇന്ന് കെ സി വേണുഗോപാലിന്റെ വീട് സന്ദർശിക്കാൻ കണ്ണൂരിലെത്തും

കണ്ണൂ‌‌ര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വീട് സന്ദര്‍ശിക്കാനായി ഇന്ന് കണ്ണൂരിലെത്തും. കെ സി വേണുഗോപാലിന്റെ അമ്മ ജാനകിയമ്മ കോവി‍ഡ് ബാധിച്ച്‌ കഴിഞ്ഞ് ദിവസം മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കണ്ണൂരെത്തുന്നത്.

പയ്യന്നൂര്‍ കണ്ടോന്താറിലാണ് കെസി വേണുഗോപാലിന്റെ വീട്. കുടുംബാംഗങ്ങളെ നേരിട്ട് അനുശോചനമറിയിക്കാനെത്തുന്ന രാഹുൽ ഗാന്ധി രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുല്‍ മടങ്ങും.

Related Stories

Anweshanam
www.anweshanam.com