രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളില്‍ വ്യക്തതയില്ല; വിമർശനവുമായി ഡി രാജ

രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളില്‍ വ്യക്തതയില്ല; വിമർശനവുമായി ഡി രാജ

രാഹുല്‍ ഗാന്ധിക്ക് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു വ്യക്തതയുമില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങൾ കേരളത്തില്‍ ബിജെപിക്ക് വളരാൻ സാദ്യത ആകുമെന്നാണ് ഡി രാജയുടെ വിമര്‍ശനം. ശബരിമല വിഷയത്തിലൂടെ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുകയാണ് യുഡിഎഫും ബിജെപിയും ചെയ്യുന്നത്. വിഷയത്തില്‍ യുഡിഎഫും ബിജെപിയും സ്വീകരിച്ച നിലപാട് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിന്റെയും ഭാവി ഇന്ത്യയുടെയും വിധി നിര്‍ണ്ണയിക്കുന്നതുമാണെന്ന് ഡി രാജ വ്യക്തമാക്കി. കേരളത്തിലും ദേശീയ തലത്തിലും ഇടുതുപക്ഷം വലിയ പ്രകടനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം വിലയിരുത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com