
മലപ്പുറം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപി രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തിയ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം കാര്‍ മാര്‍ഗം മലപ്പുറം കലക്ടറേറ്റിലെത്തി.
തുടര്‍ന്ന്, പ്രളയത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും വീടും ഇല്ലാതായ മലപ്പുറം എടക്കരയിലെ കാവ്യ, കാര്‍ത്തിക എന്നീ പെണ്‍കുട്ടികള്‍ക്കുള്ള വീടിന്റെ താക്കോല്‍ കൈമാറും. ഈ കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ ചിലവിട്ട് രാഹുല്‍ ഗാന്ധിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. ഉരുള്‍പൊട്ടലില്‍ അമ്മയും മുത്തച്ഛനും മൂന്ന് സഹോദരങ്ങളും മരിച്ചതോടെ പൂര്‍ണ്ണമായും അനാഥരായ കവളപ്പാറ ആദിവാസി കോളനിയിലെ പെണ്‍കുട്ടികളാണ് കാവ്യയും കാര്‍ത്തികയും. പഠന സ്ഥലത്തായതുകൊണ്ട് മാത്രമായിരുന്നു വിദ്യാര്‍ത്ഥികളായ കാര്‍ത്തികയും കാവ്യയും അന്ന് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.
അതിനുശേഷം, 10.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന മീറ്റിങ്ങിലും 11.30ന് ദിശയുടെ മീറ്റിങ്ങിലും പങ്കെടുക്കും. ഔദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നടക്കുക. ഇതിനിടയില്‍ ഭാരത് മാതാ പദ്ധതിയുടെ അലൈയ്ന്‍മെന്റ് സംബന്ധിച്ച് രാഹുല്‍ ഗാന്ധി കലക്ടറുമായി ചര്‍ച്ച നടത്തും. ബുധനാഴ്ച രണ്ട് മണിക്ക് മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് 3.20ന് ഡല്‍ഹിക്ക് മടങ്ങുക.