
തിരുവനന്തപുരം: തന്റെ നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍. ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാലാണ് രഹ്ന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കലയുടെ ആവിഷ്കാരത്തിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന് രഹ്ന ഫാത്തിമ ഹൈകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നത് അത്ര ലളിതമല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹൈകോടതി രഹ്നയുടെ ജാമ്യാപേക്ഷ തള്ളിയത്.
വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സൈബര്‍ ഡോമിന്റെ നിര്‍ദേശത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസ് എടുത്തത്. തുടര്‍ന്ന് എറണാകുളം സൗത്ത് സിഐ അനീഷ് രഹ്നയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും ചിത്ര രചനയ്ക്ക് ഉപയോഗിച്ച പെയിന്റുകളും ബ്രഷും ഉള്‍പ്പടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.