നഗ്‌ന ശരീരത്തിലെ പെയിന്റിങ്: രഹ്‌ന ഫാത്തിമ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി
Kerala

നഗ്‌ന ശരീരത്തിലെ പെയിന്റിങ്: രഹ്‌ന ഫാത്തിമ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി

സംഭവത്തിൽ രഹ്‌നക്കെതിരെ പോ​ക്​​സോ വ​കു​പ്പ്​ പ്ര​കാ​രം പോ​ലീ​സ്​ കേ​സെ​ടു​ത്തിട്ടുണ്ട്

News Desk

News Desk

കൊ​ച്ചി: തന്റെ ന​ഗ്​​ന​ശ​രീ​ര​ത്തി​ൽ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ച കേ​സിൽ ആ​ക്ടി​വി​സ്​​റ്റ്​ രഹ്‌ന ഫാത്തിമ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യാൻ പോലീസ് ഇവർ താമസിക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മുൻ‌കൂർ ഹർജി തേടി രഹ്ന കോടതിയിലെത്തിയത്.

തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുന്നതല്ല. വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്ന പ്രവൃത്തിയാണുണ്ടായതെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ രഹ്‌നക്കെതിരെ പോ​ക്​​സോ വ​കു​പ്പ്​ പ്ര​കാ​രം പോ​ലീ​സ്​ കേ​സെ​ടു​ത്തിട്ടുണ്ട്. പോ​ക്സോ സെ​ക്​​ഷ​ൻ 13, 14, 15 വ​കു​പ്പു​ക​ൾ കൂ​ടാ​തെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​യ സെ​ക്​​ഷ​ൻ 67, 75,120 (ഒ) ​എ​ന്നി​വ കൂ​ടി​​ ചു​മ​ത്തി​യിട്ടുണ്ട്.

വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം എ​റ​ണാ​കു​ളം സൈ​ബ​ർ ഡോം ​റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സൗ​ത്ത് പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇന്നലെ ര​ഹ്​​ന​യു​ടെ പ​ന​മ്പ​ള്ളി​ന​ഗ​ർ ബി​എ​സ്​എ​ൻ​എ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ റെ​യ്ഡ് നടത്തിയിരുന്നു. ചോ​ദ്യം​ചെ​യ്യാ​നും തു​ട​ർ​ന​ട​പ​ടി​ക്കു​മാ​ണ് പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​ത്. എന്നാൽ, ര​ഹ്​​ന വീട്ടിൽ ഉണ്ടായിരുന്നില്ല.

എന്നാൽ പോലീസ് നടത്തിയ റെയ്‌ഡിൽ രഹ്‌നയുടെ ലാപ് ടോപ്, ര​ഹ്​​ന​യുടെ മൊ​ബൈ​ൽ, കു​ട്ടി​ക​ളു​ടെ പെ​യി​ൻ​റി​ങ് ബ്ര​ഷ്, ചാ​യ​ങ്ങ​ൾ എന്നിവ പി​ടി​ച്ചെ​ടു​ത്തിരുന്നു. എ​റ​ണാ​കു​ളം സൗ​ത്ത് സി.​ഐ കെ.​ജി. അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പ​രി​ശോ​ധന​.

Anweshanam
www.anweshanam.com