രാധ കൊലക്കേസ് ; പ്രതികളെ കോടതി വെറുതെ വിട്ടു

2014 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം .രാവിലെ ഓഫീസിൽ അടിച്ചു വാരാൻ എത്തിയ രാധയെ കൊല്ലുക ആയിരുന്നു .
രാധ കൊലക്കേസ് ; പ്രതികളെ കോടതി വെറുതെ വിട്ടു

മലപ്പുറം :നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ ജീവനക്കാരിയായ രാധ കൊല്ലപ്പെട്ട കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു .കേസിലെ ഒന്നാം പ്രതി ബിജു നായർ ,രണ്ടാം പ്രതി ഷംസുദീൻ എന്നിവരെയാണ് വെറുതെ വിട്ടത് .

ജീവപര്യന്തം തടവിന് വിധിച്ച വിചാരണക്കോടതി നടപടിക്ക് എതിരെ ഇരുവരും അപ്പീൽ നൽകുക ആയിരുന്നു .കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി .

കേസിൽ രണ്ട് പ്രതികൾക്കും മഞ്ചേരി ഒന്നാം ക്ലാസ് അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു .2014 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം .രാവിലെ ഓഫീസിൽ അടിച്ചു വാരാൻ എത്തിയ രാധയെ കൊല്ലുക ആയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com