കൃഷിവകുപ്പ് മുൻ ഡയറക്ടർ ആർ. ഹേലി അന്തരിച്ചു

ഹേലിയാണ് മലയാളത്തിൽ ഫാം ജേർണലിസത്തിന് തുടക്കമിട്ടത്.
കൃഷിവകുപ്പ് മുൻ ഡയറക്ടർ ആർ. ഹേലി അന്തരിച്ചു

കൃഷിവകുപ്പ് മുൻഡയറക്ടറും പ്രമുഖ കാർഷിക വിദഗ്ധൻ ആർ. ഹേലി (85) അന്തരിച്ചു. ആലപ്പുഴയിൽ മകളുടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

സംസ്‌കാരം തിരുവനന്തപുരം ആറ്റിങ്ങലിൽ നടക്കും. കൃഷി വകുപ്പ് മുൻ ഡയറക്ടറായിരുന്ന ആർ. ഹേലിയാണ് മലയാളത്തിൽ ഫാം ജേർണലിസത്തിന് തുടക്കമിട്ടത്.

ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം എന്നീ പരിപാടികൾക്കു പിന്നിൽ ആർ. ഹേലിയായിരുന്നു. കാർഷിക സംബന്ധിയായ ലേഖനങ്ങൾ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു.

നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. സംസ്ഥാന കാർഷിക നയരൂപീകരണ സമിതി അംഗമായിരുന്നു. ഡോ.സുശീലയാണ് ഭാര്യ, മകൻ-പ്രശാന്ത്, മകൾ-ഡോ.പൂർണിമ. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ആറ്റിങ്ങലിലെ വസതിയിൽ വെച്ചുനടക്കും

Related Stories

Anweshanam അന്വേഷണം
www.anweshanam.com