ആ​ര്‍ ​ബാ​ല​കൃ​ഷ്ണ​പി​ള്ളയെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

കോ​വി​ഡ് വാ​ക്സി​നെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു
ആ​ര്‍ ​ബാ​ല​കൃ​ഷ്ണ​പി​ള്ളയെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-ബി ​ചെ​യ​ര്‍​മാ​നും മു​ന്നാ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ ആ​ര്‍.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം .

കോ​വി​ഡ് വാ​ക്സി​നെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്നു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മാ​റ്റി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി​യി​ലു​ണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com