മതഗ്രന്ഥം പാഴ്സലിൽ വന്ന സംഭവം; സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്റെ സമൻസ്
Kerala

മതഗ്രന്ഥം പാഴ്സലിൽ വന്ന സംഭവം; സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്റെ സമൻസ്

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നുവെന്ന് അറിയിക്കണം.

News Desk

News Desk

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. പ്രതികളുടെ ഫോൺ വിളികളുടെ വിശദാംശം ആവശ്യപ്പെട്ട് ബിഎസ്എൻഎല്ലിനും കസ്റ്റംസ് സമൻസ് അയച്ചിട്ടുണ്ട്.

മതഗ്രന്ഥം നയതന്ത്ര ബാഗ് വഴി ഇറക്കുമതി ചെയ്യാൻ കസ്റ്റംസിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല. സംസ്ഥാനം അനുമതി നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് സമൻസ് അയച്ചിരിക്കുന്നത്. യുഎഇ കോൺസുലേറ്റ് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി കെടി ജലീൽ സമ്മതിച്ചിരുന്നു. സി ആപ്റ്റ് എന്ന സ്ഥാപനം വഴിയാണ് മതഗ്രന്ഥം വിതരണം ചെയ്തത്. കഴിഞ്ഞ രണ്ട് വർഷമായി കോൺസുലേറ്റ് അനുമതി പത്രം വാങ്ങാറില്ലെന്ന് പൊതുഭരണ വകുപ്പ് വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com