പി വി അ​ന്‍​വ​റി​നെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ

കണ്ണൂർ പഴയങ്ങാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
പി വി അ​ന്‍​വ​റി​നെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ

മലപ്പുറം: പി വി അൻവര്‍ എംഎല്‍എയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ണൂർ പഴയങ്ങാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അ​തേ​സ​മ​യം, അ​ന്‍​വ​റി​ന്‍റെ പ​രാ​തി​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ത​ന്നെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന അ​ന്‍​വ​റി​ന്‍റെ പ​രാ​തി​യി​ല്‍ ഷൗ​ക്ക​ത്തി​നെ​തി​രെ മ​ല​പ്പു​റം പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​നു പു​റ​മെ റീ​ഗ​ള്‍ എ​സ്റ്റേ​റ്റ് ഉ​ട​മ ജ​യ മു​രു​ഗേ​ഷ് ഭ​ര്‍​ത്താ​വ് മു​രു​ഗേ​ഷ് ന​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ള്‍​പ്പ​ടെ പ​ത്ത് പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related Stories

Anweshanam
www.anweshanam.com