
കൊച്ചി: ലുലു മാളില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. യുവാവിന്റെ പേര് വിവരങ്ങള്‍ അറിയാനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴ സ്വദേശിനിയാണ് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 25 ന് മാളിലെ രണ്ടാം നിലയില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. ഇതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
നേരത്തെ മലയാളത്തിലെ യുവനടിക്ക് നേരെ ഇതേ മാളില്‍ വെച്ച് അതിക്രമം ഉണ്ടായത് വലിയ വാര്‍ത്തയായിരുന്നു. സിസിടിവി ദൃശ്യങ്ങളിടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പെരുന്തല്‍മണ്ണ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.