പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി ആ​റ് മാ​സ​ത്തേ​ക്ക് നീ​ട്ടും

ഈ വര്‍ഷം ഓഗസ്റ്റ് 3 വരെയാണ് കാലാവധി നീട്ടിനല്‍കുക
പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി ആ​റ് മാ​സ​ത്തേ​ക്ക് നീ​ട്ടും

തി​രു​വ​ന​ന്ത​പു​രം: കാലാവധി തീരുന്ന പിഎസ്‌സി റാങ്ക് പട്ടികകള്‍ ആറുമാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 3 വരെയാണ് കാലാവധി നീട്ടിനല്‍കുക.

കോ​വി​ഡ് വ്യാ​പ​നം കാ​ര​ണം പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​തി​ലെ സ​മ​യ​ക്ര​മ​ത്തി​ല്‍ വ്യ​ത്യാ​സം വ​ന്നി​ട്ടു​ണ്ട്. റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കു​ന്ന സ്ഥി​തി​യും വ​ന്നു.

സ​മീ​പ​കാ​ല​ത്ത് സൃ​ഷ്ടി​ച്ച ത​സ്തി​ക​ക​ളി​ലേ​ക്ക് പി​എ​സ്‌​സി വ​ഴി നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് കാ​ലാ​വ​ധി നീ​ട്ടു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ച്ച​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com