അനുകൂല ഉത്തരവിറങ്ങിയില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരമെന്ന് ഉദ്യോഗാര്‍ഥികള്‍

ശനിയാഴ്ചയാണ് ഉദ്യോഗസ്ഥ തലത്തില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളും സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സും ചര്‍ച്ച നടത്തിയത്
അനുകൂല ഉത്തരവിറങ്ങിയില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരമെന്ന് ഉദ്യോഗാര്‍ഥികള്‍

തി​രു​വ​ന​ന്ത​പു​രം: അ​നു​കൂ​ല ഉ​ത്ത​ര​വ് ഉ​ട​നി​ല്ലെ​ങ്കി​ല്‍ സ​മ​രം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച്‌ തി​ങ്ക​ളാ​ഴ്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങു​മെ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ ചോദിച്ചറിയുകയാണുണ്ടായത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഇപ്പോഴുള്ള സമരം നിര്‍ത്തണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ ആ വാക്ക് കൊണ്ട് മാത്രം സമരം നിര്‍ത്താനാവില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവിന് വേണ്ടി കാത്തിരിക്കുകയാണ്. നാളെ വൈകുന്നേരത്തിനുള്ളില്‍ ഉത്തരവ് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് സമരക്കാരുടെ പ്രതിനിധി റിജു പ്രതികരിച്ചു.

ശനിയാഴ്ചയാണ് ഉദ്യോഗസ്ഥ തലത്തില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളും സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സും ചര്‍ച്ച നടത്തിയത്. ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ സം​സാ​രി​ച്ച​തെ​ന്നും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്‍​ജി​എ​സ്, സി​പി​ഒ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞി​രു​ന്നു. സ​ര്‍​ക്കാ​രി​ല്‍​നി​ന്നും കൃ​ത്യ​മാ​യ ഒ​രു ഉ​ത്ത​രം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് സ​മ​രം തു​ട​രു​ന്ന​തെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com