പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ ബാഹ്യ ശക്തികൾ ; ഡിവൈഎഫ്‌ഐ

യൂത്ത് കോൺഗ്രസ് സമരം ദുഷ്ടബുദ്ധിയാണ് .തുടര്‍ഭരണം അട്ടിമറിക്കാന്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു .
പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ ബാഹ്യ ശക്തികൾ ; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം :പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ ബാഹ്യ ശക്തികളെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു .ബാഹ്യശക്തികൾ ആരെന്നു പ്രകടമാണെന്നു സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

യൂത്ത് കോൺഗ്രസ് സമരം ദുഷ്ടബുദ്ധിയാണ് .തുടര്‍ഭരണം അട്ടിമറിക്കാന്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു .നിയമന വിവാദത്തില്‍ പ്രതിരോധവുമായി ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍ തീർക്കും .

യുവജനങ്ങള്‍ക്കായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പറ്റി ഡിവൈഎഫ്‌ഐ വിശദീകരിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമനം നല്‍കിയവരുടെ ലിസ്റ്റ് വില്ലേജ് കമ്മിറ്റികള്‍ പ്രസിദ്ധീകരിക്കും.അദ്ദേഹം കൂട്ടി ചേർത്തു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com