പി എസ് സി ഉദ്യോഗാർഥികളോട് എന്നും നീതി പുലർത്തിയിട്ടുള്ളത് യു ഡി എഫ്‌ സർക്കാർ :ഉമ്മൻ ചാണ്ടി

എന്നാൽ നിങ്ങളുടെ ഭാവിയും കളയും എന്നാണ് സർക്കാർ പറയുന്നത് .റാങ്ക് ലിസ്റ്റിൽ കയറുക എന്നാൽ കഷ്ടപ്പാടാണ് .അത് അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വില അറിയൂ .അദ്ദേഹം കൂട്ടി ചേർത്തു .
പി എസ്  സി ഉദ്യോഗാർഥികളോട് എന്നും നീതി പുലർത്തിയിട്ടുള്ളത് യു ഡി എഫ്‌  സർക്കാർ :ഉമ്മൻ ചാണ്ടി

തിരുവനന്തപുരം :പി എസ് സി ഉദ്യോഗാർഥികളോട് എന്നും നീതി പുലർത്തിയത് യു ഡി എഫ്‌ സർക്കാരെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമർശങ്ങൾക്ക് മറുപടി നൽകുക ആയിരുന്നു അദ്ദേഹം .

അധിഷേപിച്ചവരോട് വിരോധമില്ല ,കുറെ കേട്ടിട്ടുണ്ട് .തനിക്ക് നേരെ കല്ലെറിഞ്ഞു .എന്നാൽ അതിനു പിന്നാലെ പോയില്ല .പകരം റാങ്ക് ലിസ്റ്റ് വരാതെ ഒരു റാങ്ക് ലിസ്റ്റും ഒഴിവാക്കിയിട്ടില്ല .സംസാരിക്കാതെ സമരക്കാരുടെ പ്രശ്നങ്ങൾ എങ്ങനെ മനസിലാകും .അദ്ദേഹം ചോദിച്ചു .

ഇപ്പോൾ സമരം നടത്തിയവരുടെ ലിസ്റ്റിൽ ഒന്നാമത് എത്തിയത് പാർട്ടിയുടെ ആൾക്കാരാണ് .എന്നാൽ അന്വേഷണം ആരംഭിച്ചതോടെ ഇവരെ ഡീബാർ ചെയ്തു .ഞങ്ങളുടെ മൂന്ന് പേരുടെ ഭാവി കളഞ്ഞില്ലേ .

എന്നാൽ നിങ്ങളുടെ ഭാവിയും കളയും എന്നാണ് സർക്കാർ പറയുന്നത് .റാങ്ക് ലിസ്റ്റിൽ കയറുക എന്നാൽ കഷ്ടപ്പാടാണ് .അത് അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വില അറിയൂ .അദ്ദേഹം കൂട്ടി ചേർത്തു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com