മുന്നാക്ക സംവരണവുമായി പിഎസ്‍സി; ഒ​ക്ടോ​ബ​ര്‍ 23 മു​ത​ല്‍ പ്രാ​ബ​ല്യം

23 മുതൽ നാളെ വരെ അപേക്ഷ നൽകാൻ സമയപരിധിയുള്ള റാങ്ക് പട്ടികകൾക്കും സംവരണം ബാധകമാക്കും
മുന്നാക്ക സംവരണവുമായി പിഎസ്‍സി; ഒ​ക്ടോ​ബ​ര്‍ 23 മു​ത​ല്‍ പ്രാ​ബ​ല്യം

തിരുവനന്തപുരം: സർക്കാർ സർവ്വീസിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ പിഎസ് സി തീരുമാനം. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ‍ർക്ക് പത്ത് ശതമാനം സംവരണത്തിനായി സർക്കാർ ഉത്തരവിറങ്ങിയ ഒക്ടോബർ 23 മുതൽ നടപ്പാക്കാനാണ് തീരുമാനം.

23 മുതൽ നാളെ വരെ അപേക്ഷ നൽകാൻ സമയപരിധിയുള്ള റാങ്ക് പട്ടികകൾക്കും സംവരണം ബാധകമാക്കും. ഇതോടെ ഒക്‌ടോബര്‍ 23 നോ അതിനു ശേഷമോ അപേക്ഷയുടെ കാലാവധി അവസാനിച്ച തസ്തികളുടെ അവസാന തിയതി നവംബര്‍ 14 വരെ നീട്ടി. ഇക്കാലയളവില്‍ അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ മുന്നാക്ക സംവരണത്തിന് അര്‍ഹരായവര്‍ക്ക് അതിനുകൂടി അപേക്ഷിക്കുന്നതിനാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 23-നാ​ണ് മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ സാ​മ്ബ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന 10 ശ​ത​മാ​നം പേ​ര്‍​ക്ക് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് സം​വ​ര​ണം ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നെ​തി​രേ മു​സ് ലിം ​ലീ​ഗും എ​സ്‌എ​ന്‍​ഡി​പി​യും ഉ​ള്‍​പ്പ​ടെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Related Stories

Anweshanam
www.anweshanam.com