
തിരുവനന്തപുരം :സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ശക്തമാക്കി പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ്. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെയാണിത് .സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും .
എല്‍ജിഎസ് ഉദ്യോഗര്‍ത്ഥികള്‍ സെക്രട്ടേറിയറ്റ് പരിസരത്ത് ശയനപ്രദക്ഷിണ സമരം നടത്തി. സമരത്തിനിടെ തളര്‍ന്നു വീണ ലയ രാജേഷിനെ ആശുപത്രിയിലേക്ക് മാറ്റി.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഡിവൈഎഫ്ഐ നേതാക്കള്‍ നടത്തിയ നീക്കം നേരത്തെ പരാജയപ്പെട്ടിരുന്നു. തുടര്‍ ചര്‍ച്ചകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. താത്കാലിക തസ്തികകള്‍ സ്ഥിരപ്പെടുത്തുക. താത്കാലിക ജീവനക്കാരെ മാറ്റി ലിസ്റ്റിലുള്ളവരെ തത്സ്ഥാനത്ത് നിയമിക്കുക എന്നതാണ് എല്‍ജിഎസ് ആവശ്യം.